പ്രണയദിനത്തിൽ ''ജനനം 1947 പ്രണയം തുടരുന്നു'' ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതുകൊണ്ട് ആണ് തന്റെ സിനിമയുടെ ട്രയ്ലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു

author-image
Greeshma Rakesh
New Update
പ്രണയദിനത്തിൽ  ''ജനനം 1947 പ്രണയം തുടരുന്നു'' ചിത്രത്തിന്റെ ട്രയ്ലർ  റിലീസായി

ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത "ജനനം 1947 പ്രണയം തുടരുന്നു" എന്ന സിനിമയുടെ ഒഫീഷ്യൽ ട്രൈലെർ ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഈ പ്രണയ ദിനത്തിൽ റിലീസ് നടന്നു. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

 

ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതുകൊണ്ട് ആണ് തന്റെ സിനിമയുടെ ട്രയ്ലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു."തന്റെ സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെ ഗാന്ധിഭവനിൽ വാർദ്ധക്യത്തിലും ഒരുമിച്ചു കഴിയുന്ന രാജനെയും സുലോചനയെയും ആദരിച്ചു കൊണ്ടാണ് ഈ പ്രണയ ദിനത്തിൽ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്".നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.

 

മക്കളാൽ ഉപേക്ഷിക്കപ്പെട്ടു ശിഷ്ടകാലം ഏതെങ്കിലും ഒരു വൃദ്ധസദനത്തിന്റെ മുറികളിൽ ഒതുങ്ങി കഴിയേണ്ടി വന്നിട്ടുള്ള അനേകം അച്ഛൻഅമ്മമാർക്ക് തന്റെ സിനിമയിലൂടെ, സമൂഹത്താൽ തിരസ്കരിക്കപ്പെട്ടുപോയ ഒരുപറ്റം ആളുകൾക്ക്, വാർദ്ധക്യം എന്നത് നമ്മളിലേക്ക് മാത്രമായി ഒതുങ്ങി കൂടാനുള്ള ഒരു സമയം അല്ല എന്നും മുന്നോട്ട് സന്തോഷത്തോടെ ജീവിക്കാനുള്ളതും ആണെന്ന ഓർമപ്പെടുത്തൽ ആയിരിക്കും ഈ സിനിമ എന്നാണ് ട്രയ്ലർ സൂചിപ്പിക്കുന്നത്.തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം കരസ്ഥമാക്കിയത്.

 

40 വർഷം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് "ജനനം 1947 പ്രണയം തുടരുന്നു" എന്ന ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൾ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവർ ആണ് മറ്റു താരങ്ങൾ.പി ആർ ഓ പ്രതീഷ് ശേഖർ.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

malayalam movie trailer jananam 1947 pranayam thudarunnu