നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് (44) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45നു കൊച്ചിയില്‍ ആയിരുന്നു അന്ത്യം.

author-image
Athira
New Update
നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി; ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് (44) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45നു കൊച്ചിയില്‍ ആയിരുന്നു അന്ത്യം. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'എന്റെ മെഴുതിരി അത്താഴങ്ങള്‍', വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ അഭിനയിച്ച 'ശലമോന്‍' എന്ന ചിത്രവും നിര്‍മിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍. ഭാര്യ: നികിത ഗജ്ജാര്‍ നോബിള്‍, മകന്‍: ഇവാന്‍ നോബിള്‍.

news updates movie Latest News boble jose malayalam movie movie news