തട്ടിപ്പ് കേസ്; നടി മഹാലക്ഷ്മിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രവീന്ദര്‍ അറസ്റ്റില്‍

തട്ടിപ്പ് കേസില്‍ സീരിയല്‍ താരം മഹാലക്ഷ്മിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍.

author-image
Web Desk
New Update
തട്ടിപ്പ് കേസ്; നടി മഹാലക്ഷ്മിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രവീന്ദര്‍ അറസ്റ്റില്‍

തട്ടിപ്പ് കേസില്‍ സീരിയല്‍ താരം മഹാലക്ഷ്മിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍. സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയില്‍ നിന്ന് 16 കോടി രൂപ കബളിപ്പിച്ച് തട്ടിയെടുത്തെന്ന കേസിലാണ് രവീന്ദറിനെ സെന്‍ട്രന്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

200 കോടി രൂപ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് വ്യവസായിയില്‍ നിന്ന് രവീന്ദര്‍ പണം വാങ്ങിയത്. ഇതിനായി വ്യാജരേഖകളും കാണിച്ചു.

ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 2020 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ജീവിതത്തില്‍ എനിക്ക് ഭയമുള്ളത് രണ്ടു പേരെ മാത്രം! ടിനി ടോമിന്റെ കുറിപ്പ്

മമ്മൂട്ടിയെ അനുകരിച്ച് ശ്രദ്ധേയനായ ടിനി ടോം, പിന്നീട് ചില ചിത്രങ്ങളില്‍ താരത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചു. കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ പിറന്നാളില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ടിനി ടോം.

മമ്മൂട്ടിയുമായുള്ള വ്യക്തപരമായ അടുപ്പവും ആരാധനയുമെല്ലാം പിറന്നാള്‍ ആശംസകള്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് ടിനി. ജീവിതത്തില്‍ രണ്ടു പേരെ മാത്രമേ പേടിയുളളൂ എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ടിനി പറയുന്നത്. അവര്‍ ദൈവവും മമ്മൂട്ടിയുമാണ്! മമ്മൂട്ടിയോടുള്ളത് സ്‌നേഹം കൊണ്ടുളള ഭയമാണെന്നും അദ്ദേഹം പറയുന്നു.

ടിനി ടോമിന്റെ കുറിപ്പ്.

പിറന്നാള്‍ ആശംസകള്‍ മമ്മുക്ക. മറന്നുപോയതല്ല മറ്റുള്ളവര്‍ക്ക് മമ്മുക്ക എന്താണെന്ന് അറിഞ്ഞിട്ടാവാം എന്റെ കുറിപ്പെന്നു കരുതി. എന്റെ വീട്ടില്‍ പ്രധാന സ്ഥലത്ത് തൂക്കിയിട്ടിരിക്കുന്ന ചിത്രമാണിത്. വീട്ടില്‍ എല്ലാവരും മമ്മൂക്ക ഫാന്‍ ആണ്. പക്ഷെ അമ്മയായിരുന്നു ആദ്യ ആരാധിക. നമ്മള്‍ എല്ലാം അറിയുന്നതും പഠിക്കുന്നതും അമ്മമാരില്‍ നിന്നാണല്ലോ. ശേഷം ഞാനും വലിയ ഒരു മമ്മൂക്ക ഫാന്‍ ആയി മാറി.

പഠിക്കുന്ന കാലത്ത് ആഴ്ചപതിപ്പ് കാത്തിരിക്കുമായിരുന്നു, മമ്മുക്കയുടെ ആത്മ കഥ വായിക്കാന്‍. എന്റെ ആദ്യ വായന ശീലം. ഇക്കയിലേക്കു അടുക്കാന്‍ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല. പിന്നേ ഒരു ആവാഹനം ആയിരുന്നു, അനുകരിച്ചു, അനുകരിച്ചു കൂടെ അഭിനയിച്ചു.

പട്ടാളത്തിലും പ്രാഞ്ചിയേട്ടനിലും മമ്മുക്കയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട്. പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട്, അതാണ് ഞാന്‍ ജീവിതത്തില്‍ നേടിയ ഏറ്റവും വലിയ സിംഹാസനം...

ജീവിതത്തില്‍ ഭയം ഉള്ളത് രണ്ട് പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയെയും. അതും സ്നേഹം കൊണ്ടുള്ള ഭയം. സിനിമാ മാത്രമല്ല എങ്ങനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയില്‍ നിന്നും ആണ്. ടിനി ടോം കുറിച്ചു.

 

ravindar chandrasekharan tamil movie producer police