7 വർഷങ്ങൾക്ക് ശേഷം വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം റിലീസിനൊരുങ്ങുന്നു

By Hiba .23 09 2023

imran-azhar

 

ചിയാൻ വിക്രമിന്റെ ഹാർഡ്കോർ ഫാൻസ്‌ ദിവസങ്ങൾ എണ്ണി കാത്തിരുന്ന ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. ഈ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍.  നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്.

 

 

2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഏഴ് വർഷങ്ങൾക്കു ശേഷം റിലീസിനെത്തുന്നത്. സ്പൈ ത്രില്ലറായ ചിത്രമാണ് ധ്രുവനച്ചത്തിരം . ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു.

 

 

ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

OTHER SECTIONS