ആദ്യ ഇൻഡോ-ജപ്പാനീസ് മാർഷാൽ ആർട്ട്‌ ഷോർട്ട് ഫിലിം ''വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ്''

ജപ്പാനീസ് ഫിലിം ആക്ടർ ഓർസൺ മൂച്ചിസുകിയും (Orson Mochizuki) പ്രമുഖ തെന്നിന്ത്യൻ പ്രൊഡ്യൂസർ സുകുമാർ തെക്കെപ്പാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അഭിനയേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ രമേഷ് മേനോൻ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു

author-image
Greeshma Rakesh
New Update
ആദ്യ ഇൻഡോ-ജപ്പാനീസ് മാർഷാൽ ആർട്ട്‌ ഷോർട്ട് ഫിലിം ''വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ്''

മലയാളം, ജപ്പാനീസ് പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ച ആദ്യ ഇൻഡോ ജപ്പാനീസ് മാർഷാൽ ആർട്ട്‌ ഷോർട്ട് ഫിലിമാണ്

"വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ് ".

ജപ്പാനീസ് ഫിലിം ആക്ടർ ഓർസൺ മൂച്ചിസുകിയും (Orson Mochizuki) പ്രമുഖ തെന്നിന്ത്യൻ പ്രൊഡ്യൂസർ സുകുമാർ തെക്കെപ്പാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അഭിനയേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ രമേഷ് മേനോൻ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഓർസൺ മൂച്ചിസുകി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അഭിനേതാവും പുതുമുഖ സംവിധായകനുമായ കൃഷ്ണദാസ് മുരളി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- അച്യുതൻ വാര്യർ,ആക്ഷൻ കോറിയോഗ്രഫി- അർജുൻ ഹൈബ്രിഡ് കളരി,എഡിറ്റിംഗ്,വിഎഫ്എക്സ്-ജോബിൻ ജോസഫ്, സംഗീതം-നിതിൻ ജോർജ്,സൗണ്ട് ഡിസൈൻ-രാജേഷ് കെ രമണൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോർജ്,ഡി ഐ-ഉണ്ണി മലയിൽ,മേക്കപ്പ്- അൻസാരി ഇസ്മക്കെ, പ്രൊഡക്ഷൻ കൺട്രോളർ-താഹ കോൽപോഡ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ്‌ പോൾ,പോസ്റ്റർ ഡിസൈൻ-ടെൻ പോയിൻറ്.

india Malayalam short film whispers of the lost japanese