അന്തരിച്ച ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

കഴിഞ്ഞ ദിവസം അന്തരിച്ച ഹോളിവുഡ് താരം മാത്യു പെറിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ലോസ് ഏഞ്ചല്‍സിലായിരുന്നു ചടങ്ങുകള്‍.

author-image
Web Desk
New Update
അന്തരിച്ച ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

 

ലോസ് ഏഞ്ചല്‍സ്: കഴിഞ്ഞ ദിവസം അന്തരിച്ച ഹോളിവുഡ് താരം മാത്യു പെറിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ലോസ് ഏഞ്ചല്‍സിലായിരുന്നു ചടങ്ങുകള്‍. 1990 കളിലെ ഹിറ്റ് സീരിസായിരുന്ന ഫ്രണ്ട്‌സില്‍ മാത്യുവിനൊപ്പം അഭിനയിച്ചിരുന്ന ജെനിഫര്‍ ആനിസ്റ്റണ്‍, കോര്‍ട്ടേനി കോക്‌സ്, ലിസ കുഡ്രോ , മാറ്റ് ലെബ്ലാങ്ക്, ഡേവിഡ് ഷ്വിമ്മര്‍ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

മാത്യുവിന്റെ എക്കാലത്തെയും ഹിറ്റ് സീരിസായ ഫ്രണ്ട്‌സ് ചിത്രീകരിച്ച വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയില്‍ നിന്ന് അടുത്തായി ഹോളിവുഡ് ഹില്‍സ് പരിസരത്തുള്ള ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മൈക്കല്‍ ജാക്സണ്‍, ലൂസില്‍ ബോള്‍, എലിസബത്ത് ടെയ്ലര്‍ എന്നിവരുള്‍പ്പെടെ നിരവധി ഹോളിവുഡ് താരങ്ങളുടെ അന്ത്യവിശ്രമസ്ഥലം കൂടിയാണിവിടം.

ഹോളിവുഡ് സീരിസ് ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മാത്യു പെറി. 1994 മുതല്‍ 2004 വരെയുള്ള കാലത്തായി സീരിസിന് 10 സീസണുകളാണ് ഉണ്ടായിരുന്നത്. ഫ്രണ്ട്‌സിന് പുറമെ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്‌സ് എന്നീ സിനിമകളിലും മാത്യു അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലെ ബാത്ത് ടബില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

 

Latest News movie news funeral actor mathew perry