ഗയിം ത്രില്ലർ മൂവി ''ബസൂക്ക'' ; ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നെവൽ സ്ഫടികം ജോർജ് ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഗയിം ത്രില്ലർ മൂവിയാണ് ഈ ചിത്രം

author-image
Greeshma Rakesh
New Update
ഗയിം ത്രില്ലർ മൂവി ''ബസൂക്ക'' ; ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.ഇക്കുറി ഈ ചിത്രത്തിലെ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നെവൽ സ്ഫടികം ജോർജ് ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഗയിം ത്രില്ലർ മൂവിയാണ് ഈ ചിത്രം.

 

വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ് ഈ ചിത്രം.സംഗീതം - മിഥുൻ മുകുന്ദ്,നിമേഷ് രവിയാണ് ഛായാഗ്രാഹകൻ,

എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള, നിർമ്മാണ നിർവ്വഹണം- സഞ്ജു. ജെ,പിആർഒ-വാഴൂർ ജോസ്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനുവി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, പാലക്കാട് കോയമ്പത്തൂർ, ബാംഗ്ളൂർ എന്തിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.

gautham vasudev menon movie news bazooka