'തോക്കേന്തി നില്‍ക്കുന്ന നാല്‍വര്‍ സംഘം'; ഗോട്ടിന്റെ പുതിയ പോസ്റ്റര്‍

പൊങ്കല്‍ ദിനത്തോടനുബന്ധിച്ച് വിജയ് ചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി'ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി.

author-image
Athira
New Update
'തോക്കേന്തി നില്‍ക്കുന്ന നാല്‍വര്‍ സംഘം'; ഗോട്ടിന്റെ പുതിയ പോസ്റ്റര്‍

പൊങ്കല്‍ ദിനത്തോടനുബന്ധിച്ച് വിജയ് ചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി'ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിലെ അഭിനേതാക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ വിജയ് മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ നടന്മാരായ പ്രശാന്ത് പ്രഭുദേവ, അജ്മല്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്.

നാലുപേരും കയ്യില്‍ തോക്കേന്തി നില്‍ക്കുന്നതില്‍ നിന്നും സീക്രറ്റ് ഏജന്റുമാരായോ ആര്‍മി ഓഫീസേഴ്‌സായോ ആണ് അവതരിപ്പിക്കുന്നതെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. നടന്‍ പ്രശാന്തിന്റെ തിരിച്ചുവരവാകും ചിത്രമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

വിജയ് രണ്ട് ലുക്കില്‍ എത്തുന്ന ചിത്രത്തെ വമ്പന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. ക്ലീന്‍ ഷേവിലുള്ള വിജയ്യുടെ ചിത്രവും വിഡിയോയും നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ . ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Latest News movie updates