ശീതള്‍ ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഗോകുല്‍ സുരേഷിന്റെ മറുപടി

സഹോദരിയുടെ വിവാഹച്ചടങ്ങിന്റെ തിരക്കിനിടയിലും സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി ഗോകുല്‍ സുരേഷ്.

author-image
Athira
New Update
ശീതള്‍ ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഗോകുല്‍ സുരേഷിന്റെ മറുപടി

സഹോദരിയുടെ വിവാഹച്ചടങ്ങിന്റെ തിരക്കിനിടയിലും സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കടുക്കാനെത്തിയ നരേന്ദ്ര മോദി താരനിരയെ പരിചയപ്പെടുന്നതിനിടയില്‍ മോഹന്‍ലാല്‍ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശീതള്‍ ശ്യാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ''വേറെ ആളെ നോക്ക്'' എന്നാണ് ശീതള്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

ഉടനെ തന്നെ ഗോകുലിന്റെ മറുപടിയും വന്നു. ''ചില ആളുകള്‍ ഇങ്ങനെയാണ്, പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛര്‍ദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി'' എന്നായിരുന്നു ഗോകുലിന്റെ മറുപടി.

ഗോകുലിന്റെ മറുപടിയെ അനുകൂലിച്ച് നിരവധി കമന്റ്‌സുകളുമെത്തി. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങിനെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള അതിഥികളുടെ അടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയും എല്ലാവര്‍ക്കും അക്ഷതം സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയും മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.

news updates Latest News movie news