/kalakaumudi/media/post_banners/f373979b843aef1a96f536d356f97301c2fb0d403b91eddc92e740e515d1c2a2.jpg)
തിരുവനന്തപുരം: 28-മത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുമായി മുതിര്‍ന്ന പൗരന്മാര്. റിസര്‍വേഷന്‍ ദ്രുതഗതിയില്‍ തീരുന്നതും മണിക്കൂറുകള്‍ നില്‍ക്കേണ്ടി വരുന്ന നീണ്ട ക്യൂവും പ്രയാസം ഉണ്ടാക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്.
'രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിച്ചാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ഫില്ലാവും. ഞങ്ങള്‍ക്ക് അത്ര വേഗത്തില്‍ റിസര്‍വ് ചെയ്യാനാവുന്നില്ല. റിസര്‍വേഷന്‍ ഇല്ലെങ്കില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ നില്‍ക്കണം.അതും ഈ പ്രായത്തില്‍. ഞങ്ങള്‍ക്ക് നല്ല ചിത്രങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഒരു പരിഹാരം കാണണമെന്നാണ് ഞങ്ങളുടെ അപേക്ഷ' -വര്‍ഷങ്ങളായി മേളയ്ക്ക് വരുന്ന രത്‌നാകരന്‍ പറയുന്നു.
മേളയിലെ ആദ്യ മൂന്ന് ദിവസവും റിസര്‍വേഷന്‍ തുടങ്ങി ഒരു മിനിറ്റ് തികയും മുന്‍പേ ഒട്ടുമിക്ക ചിത്രങ്ങളും റിസര്‍വേഷന്‍ പൂര്‍ത്തിയായി. ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്.