സര്‍പ്രൈസ്! ജിപിയും ഗോപിക അനിലും വിവാഹിതരാകുന്നു

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടിവി താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഗോവിന്ദ് പത്മസൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

author-image
Web Desk
New Update
സര്‍പ്രൈസ്! ജിപിയും ഗോപിക അനിലും വിവാഹിതരാകുന്നു

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടിവി താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഗോവിന്ദ് പത്മസൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹ നിശ്ചയ ചടങ്ങുകളില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്തു. അടുത്ത വര്‍ഷമാണ് വിവാഹം.

അവതാരകനായാണ് ജിപി എന്ന ഗോവിന്ദ പത്മസൂര്യ തുടങ്ങിയത്. എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങളാണ് ആദ്യ ചിത്രം. ബസ് കണ്ടക്ടര്‍, ഡാഡി കൂള്‍, പ്രേതം, നീരജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

സാന്ത്വനം എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് ഗോപിക അനില്‍. ശിവം, ബാലേട്ടന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഗോപിക നിരവധി സീരിയലുകളിലൂടെയും ടെവിലിഷന്‍ പ്രോഗ്രാമുകളിലൂടെയും ശ്രദ്ധേയയാണ്.

marriage movie malayalam movie govid padmasoorya gopika anil