എ ഫാമിലി വെഡ്ഡിങ് എന്റര്‍ടെയ്‌നര്‍, 'ഗുരുവായൂരമ്പല നടയില്‍' പോസ്റ്റര്‍ പുറത്തിറങ്ങി

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'.

author-image
Athira
New Update
എ ഫാമിലി വെഡ്ഡിങ് എന്റര്‍ടെയ്‌നര്‍, 'ഗുരുവായൂരമ്പല നടയില്‍' പോസ്റ്റര്‍ പുറത്തിറങ്ങി

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'. പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. എ ഫാമിലി വെഡ്ഡിങ് എന്റര്‍ടെയ്‌നര്‍' എന്ന ക്യാപ്ഷനോടെയാണ് ബേസില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. തമിഴ് താരം യോഗി ബാബു ചിത്രത്തില്‍ അഭിനയിക്കുവെന്ന സവിശേഷതയും ഉണ്ട്.

പൃഥ്വിരാജ്, ബേസില്‍, അനശ്വര രാജന്‍, നിഖില വിമല്‍, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിവരുള്ള ഗംഭീര പോസ്റ്ററാണ് പുറത്തുവിട്ടത്. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

 

movie updates Latest News movie news