/kalakaumudi/media/post_banners/62f117606d0b85ece5a11ff10eb11f41a94412c7202c98b9b17051337a2e5ea4.jpg)
മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ പ്രവൃത്തി അദ്ദേഹത്തേപ്പോലൊരാൾക്ക് ചേർന്നതല്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പേരടിയുടെ പ്രതികരണം.
സുരേഷ് ഗോപി ചേട്ടാ...അറിയാതെയാണെങ്കിൽ..ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു...വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല...അപ്പോളും ആ പെൺകുട്ടി കൈ തട്ടിമാറ്റി...മകളെപോലെയാണെങ്കിൽ...മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്...ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.