/kalakaumudi/media/post_banners/f1323506a1c7d97f47762a6a91f73ac09477017f9693e7a5a421ed4f2bcffcd0.jpg)
ലണ്ടന്‍: ഹോളിവുഡ് നടന്‍ ഡാരന്‍ കെന്റ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഗെയിം ഓഫ് ത്രോണ്‍സ് വെബ്‌സീരിസിലൂടെ ലോകപ്രശസ്തനായ താരമാണ് ഡാരന്‍ കെന്റ്.
ഡാരന്‍ കെന്റിന്റെ തന്നെ ടാലന്റ് ഏജന്‍സിയായ കേരി ഡോഡ് അസോസിയേറ്റ്‌സാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
'ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപഭോക്താവുമായ ഡാരന്‍ കെന്റ് വെള്ളിയാഴ്ച വിടപറഞ്ഞ കാര്യം ദുഃഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. മരണസമയത്ത് അദ്ദേഹത്തിനൊപ്പം മാതാപിതാക്കളും സുഹൃത്തുക്കളുമുണ്ടായിരുന്നു.
പ്രയാസമേറിയ ഈ സമയത്ത് ഞങ്ങളുടെ സ്‌നേഹം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ട്'. ഏജന്‍സി ട്വിറ്ററില്‍ കുറിച്ചു.ഡാരന്‍ കെന്റ് ജനിച്ചതും വളര്‍ന്നതും ഇംഗ്ലണ്ടിലെ എസ്സെക്‌സ് കൗണ്ടിയിലാണ്.
2008ല്‍ പുറത്തിറങ്ങിയ മിറര്‍ എന്ന ചിത്രത്തിലൂടെയാണ് ഡാരന്‍ കെന്റ് ശ്രദ്ധേയനാകുന്നത്. പിന്നീട് ഗെയിം ഓഫ് ത്രോണ്‍സില്‍ വേഷമിട്ടു. 2023ല്‍ പുറത്തിറങ്ങിയ ഡങ്കന്‍സ് ആന്‍ഡ് ഡ്രാഗണ്‍സ്: ഓണര്‍ എമങ് തീവ്‌സ് എന്ന ചിത്രത്തിലാണ് ഡാരന്‍ കെന്റിനെ അവസാനമായി കണ്ടത്.