ഐഎഫ്എഫ്‌കെ; ആറ് രാജ്യങ്ങളിലെ ഓസ്‌കാര്‍ എന്‍ട്രികള്‍ ഉള്‍പ്പടെ 66 ചിത്രങ്ങള്‍

ലോകത്തിന്റെ വൈവിധ്യക്കാഴ്ചകളുമായി ഇന്ന് രാജ്യാന്തരമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍. ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രികളും ഒന്‍പതു മലയാളസിനിമകളും ഉള്‍പ്പടെയാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.

author-image
Greeshma Rakesh
New Update
 ഐഎഫ്എഫ്‌കെ; ആറ് രാജ്യങ്ങളിലെ ഓസ്‌കാര്‍ എന്‍ട്രികള്‍ ഉള്‍പ്പടെ 66 ചിത്രങ്ങള്‍

തിരുവനന്തപുരം: ലോകത്തിന്റെ വൈവിധ്യക്കാഴ്ചകളുമായി ഇന്ന് രാജ്യാന്തരമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍. ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രികളും ഒന്‍പതു മലയാളസിനിമകളും ഉള്‍പ്പടെയാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.

ഓസ്‌കാര്‍ എന്‍ട്രി നേടിയ പോളിഷ് ചിത്രം ദി പെസന്റ്‌സ്, ബെല്‍ജിയം സംവിധായകന്‍ ബലോജിയുടെ ഒമെന്‍, അകി കരിസ്മാകി സംവിധാനം ചെയ്ത ഫോളെന്‍ ലീവ്‌സ്, ഇല്‍ഗര്‍ കറ്റകിന്റെ ദി ടീച്ചേര്‍സ് ലോഞ്ച്, വിഖ്യാത തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ജെ സെയിലാന്റെ എബൗട്ട് ഡ്രൈ ഗ്രാസ്സസ്, മരിയ കവ്തരാദ്‌സേയുടെ സ്ലോ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ശനിയാഴ്ചയുണ്ടാകും. വൃദ്ധനെ വിവാഹം ചെയ്യേണ്ടിവന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ അനിമേഷന്‍ ചിത്രമാണ് ദി പെസന്റ്‌സ് .ശ്രീ പത്മനാഭയില്‍ രാത്രി 8.15 നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.

കാന്‍ ചലച്ചിത്രമേളയില്‍ പാം ദിഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള 28 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ശ്രീലങ്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് പ്രസന്ന വിതനഗെയുടെ ചിത്രം പാരഡൈസ് ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രമാണ്.

ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്, ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ് വെബ്, നവിദ് മഹമൂദി ഒരുക്കിയ അഫ്ഗാന്‍ ചിത്രം ദി ലാസ്റ്റ് ബര്‍ത്ത്‌ഡേ, ഉക്രൈന്‍ ചിത്രം സ്റ്റെപ്‌നേ, ബ്രൂണോ കാര്‍ബോണിയുടെ ദി ആക്‌സിഡന്റ്, കൊറിയന്‍ ചിത്രം സ്ലീപ്പ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ സ്‌ക്രീനിലെത്തും.

Thiruvananthapuram IFFK 2023 Films Oscar Entry