/kalakaumudi/media/post_banners/2d17d8d8ab65264e12ad9bd01697fe3ee15890e47844a6cba6459adf3b044dc1.jpg)
തിരുവനന്തപുരം: 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഉള്‍പ്പടെ 67 ചിത്രങ്ങള്‍ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയില്‍. ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്‌മെന്റ്, അര്‍ജന്റീനിയന്‍ ചിത്രം എഫയര്‍, ഫൗസി ബെന്‍സൈദിയുടെ ഡെസെര്‍ട്‌സ് , ഇറാനിയന്‍ ചിത്രം ദി അനോയിഡ് ,ഇന്‍ഷാ അള്ളാ എ ബോയ് ,ഒമന്‍ ,ഹാങ്ങിങ് ഗാര്‍ഡന്‍സ് ,ഫ്രാന്‍സിന്റെ ഓസ്‌കാര്‍ പ്രതീക്ഷയായ അനാട്ടമി ഓഫ് എ ഫാള്‍,ഡ്രിഫ്റ്റ് ,പാത് സ് ഓഫ് ഗ്ലോറി, ഡീഗ്രേഡ്,ആംബുഷ്, പദാദിക്, ജോസഫ്സ് സണ്‍ തുടങ്ങി 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് . മേളയിലെ ഓപ്പണിങ് ചിത്രമായിരുന്ന ഗുഡ്‌ബൈ ജൂലിയയുടെ അവസാന പ്രദര്‍ശനവും ബുധനാഴ്ചയുണ്ടാകും.
മലയാള ചിത്രങ്ങളില്‍ ആപ്പിള്‍ ചെടികളുടെ അവസാന പ്രദര്‍ശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദര്‍ശനവും അദൃശ്യ ജാലകങ്ങള്‍ ഹോം എന്നിവയുടെ അവസാന പ്രദര്‍ശനവും ബുധനാഴ്ചയാണ് .സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തില്‍ വനൂരി കഹിയുടെ റഫീക്കിയും മൃണാല്‍ സെന്നിന്റെ ആന്‍ഡ് ക്വയറ്റ് റോള്‍സ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഇല്യൂമിനേഷനുമാണ് ബുധനാഴ്ച പ്രദര്‍ശിപ്പിക്കുക.