/kalakaumudi/media/post_banners/3b7ea478b6a029db99f536bb5c6ee07b45c81d0d20b10c9858aea0f5e4c249ee.jpg)
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ബുധനാഴ്ച മലേഷ്യന്‍ ഹൊറര്‍ ചിത്രം ടൈഗര്‍ സ്ട്രൈപ്സ് പ്രദര്‍ശിപ്പിക്കും. രാത്രി 12 ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.
പതിനൊന്നുകാരിയായ സഫാന്‍ നേരിടുന്ന ഭയാനകമായ ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് നവാഗത സംവിധായിക അമാന്‍ഡ നെല്ലിയു ചിത്രം ഒരുക്കിയിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം മലേഷ്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയാണ്.
അതെസമയം വിവിധ രാജ്യങ്ങളിൽ നിന്നും ഓസ്‌കാർ എൻട്രി നേടിയ പന്ത്രണ്ട് ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്. പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, കൗത്തർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ് അടക്കം എട്ടു ഓസ്കാർ ചിത്രങ്ങളുടെ അവസാന പ്രദർശനം ബുധനാഴ്ചയാണ്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ് , ടൈൽസ് ഓഫ് അനദർ ഡേ , ലാറ്റിനമേരിക്കൻ ചിത്രം ദി ഗേൾ ഫ്രം ഉറുഗ്വേ, നെക്സ്റ്റ് സൊഹേ, മോൺസ്റ്റർ, ദി ഗ്രീൻ ബോർഡ്, എ ബ്രൈറ്റർ ടുമാറോ, ദി ഓൾഡ് ഓക് എന്നീ ചിത്രങ്ങളും ബുധനാഴ്ച പ്രദർശിപ്പിക്കും.