'ഇന്ത്യൻ 2' ആകാംഷയോടെ സിനിമാലോകം

By Hiba.06 11 2023

imran-azhar

 

തമിഴ് സിനിമ ലോകത്തെ പ്രകമ്പനം കൊള്ളിച്ച സിനിമയാണ് ശങ്കർ–കമൽഹാസൻ ടീമിന്റെ ‘ഇന്ത്യൻ’. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിച്ച് ‘ഇന്ത്യൻ 2’ഒരുക്കാൻ പോകുന്നു. പ്രേക്ഷകർ ആകാംക്ഷയോയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും പുറത്തെത്തി. ഇതോടെ ആവേശം ഇരട്ടിയായി.

 

രജനികാന്താണ് തമിഴ് ടീസർ പങ്കുവച്ചത്. ആദ്യ ഭാഗം അവസാനിച്ചിടത്താണ് രണ്ടാം ഭാഗത്തിന്റെ ടീസർ തുടങ്ങുന്നത്. 1996ലാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം റിലീസായത്. അഴിമതിയുടെ കറ പുരണ്ട സർക്കാർ ഉദ്യോഗസ്ഥരെ കൊന്നൊടുക്കുന്ന നീതിനിഷ്ഠനായ സ്വാതന്ത്രസമര സേനാനിയാണ് സേനാപതി.

 

ഒന്നാം ഭാഗത്തേക്കാൾ അഴിമതി നിറഞ്ഞ ഇന്ത്യയെയാണ് രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നത്.സിദ്ധാർഥ്, ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് തുടങ്ങിയവരും എത്തുന്നു.

 
 

OTHER SECTIONS