/kalakaumudi/media/post_banners/b407c6a057396aa05507c60e95fa785a3d499f499e64facce7505edeef247c7e.jpg)
വിഖ്യാത ചലച്ചിത്രകാരന്‍ ദാരിയൂഷ് മെര്‍ജൂയി മലയാളി സിനിമാ സ്‌നേഹികള്‍ക്കും നൊമ്പരമായി. മെര്‍ജൂയിയുടെ സിനിമകളെ മലയാളികളും നെഞ്ചേറ്റിയിരുന്നു. 2015 ല്‍ കേരള അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ഈ ഇറാനിയന്‍ സംവിധായകനെ ആദരിച്ചിട്ടുണ്ട്.
1960 കളുടെ തുടക്കത്തില്‍ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സിനിമ വിദ്യാര്‍ത്ഥിയായിരുന്ന മെര്‍ജൂയി, ഇറാനില്‍ നവതരംഗത്തിന് തുടക്കമിട്ട സംവിധായകനായിരുന്നു. റിയലിസ്റ്റിക്കായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം. നിരവധി വിദേശ ഫെസ്റ്റിവലുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടി. 1969 ല്‍ പുറത്തുവന്ന കൗ എന്ന ചിത്രമാണ് മെര്‍ജൂയിയുടെ ക്ലാസിക് ചിത്രം.
83കാരനായ ദാരിയൂഷ്മെ ര്‍ജൂയിയെയും ഭാര്യ വഹിദെ മുഹമ്മദീഫറിനെയും സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ശനിയാഴ്ച രാത്രി വീട്ടിലെത്തിയ ദാരിയൂഷ് മെര്‍ജൂയിയുടെ മകള്‍ മോണ മെര്‍ജൂയിയാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ജീവനു ഭീഷണിയുണ്ടെന്നു മെര്‍ജൂയിയുടെ ഭാര്യ വഹിദെ മുഹമ്മദീഫറി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.