തീയറ്ററുകള്‍ കീഴടക്കാന്‍ 'അയ്യര്‍ ഇന്‍ അറേബ്യ' എത്തുന്നു

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രം 'അയ്യര്‍ ഇന്‍ അറേബ്യ ' ഉടന്‍ പ്രദര്‍ശനത്തിനെത്തും.

author-image
anu
New Update
തീയറ്ററുകള്‍ കീഴടക്കാന്‍ 'അയ്യര്‍ ഇന്‍ അറേബ്യ' എത്തുന്നു

 

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രം 'അയ്യര്‍ ഇന്‍ അറേബ്യ ' ഉടന്‍ പ്രദര്‍ശനത്തിനെത്തും. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മുകേഷ്, ഷൈന്‍ ടോം ചാക്കോ, ഉര്‍വശി, ദുര്‍ഗാ കൃഷ്ണ, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു തുടങ്ങിയ നീണ്ട താരനിര തന്നെ എത്തുന്നുണ്ട്.

നേരത്തെ 'അയ്യര്‍ കണ്ട ദുബായ്' എന്ന് പേരിട്ട ചിത്രം പിന്നീട് 'അയ്യര്‍ ഇന്‍ അറേബ്യ' എന്നാക്കി മാറ്റുകയായിരുന്നു.

1997ല്‍ ഒരാള്‍ മാത്രം എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി സിനിമാരംഗത്തേക്ക് എത്തിയ എം.എ നിഷാദ് സിനിമാജീവിതത്തിന്റെ 25ാം വര്‍ഷത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും അയ്യര്‍ ഇന്‍ അറേബ്യക്കുണ്ട്.

ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി, വിവേക് മേനോന്‍. പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റര്‍ ജോണ്‍ കുട്ടി.

Latest News movie news