മണികിലുക്കി ജയിലര്‍, 16 ദിവസം, കളക്ഷന്‍ 600 കോടിയിലേക്ക്! റെക്കോഡും

By Web Desk.26 08 2023

imran-azhar

 

 

 

രജനികാന്ത് ചിത്രം ജയിലര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിന്റെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍ 600 കോടി രൂപയിലേക്ക് എത്തുന്നു. അതിനൊപ്പം മറ്റൊരു റെക്കോഡും ഈ മാസ് ചിത്രം സ്വന്തമാക്കി.

 

കഴിഞ്ഞ ആഴ്ചയാണ് ചിത്രം 500 കോടി ക്ലബില്‍ പ്രവേശിച്ചത്. 2.0 നും പൊന്നിയിന്‍ സെല്‍വത്തിനും ശേഷം ശേഷം 500 കോടി ക്ലബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജയിലര്‍. അതിനൊപ്പം 16 ദിവസം പിന്നിടുമ്പോള്‍ ചിത്രം 600 കോടി ക്ലബിലേക്ക് അടുക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നിലവില്‍ 588 കോടി രൂപയാണ് കളക്ഷന്‍! ആഗോള തലത്തിലാണ് ഈ കളക്ഷന്‍ നേടിയത്.

 

ഇന്ത്യയിലും ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കി. ഓഗസ്റ്റ് 25 വരെ 301.3 കോടിയായിരുന്നു കളക്ഷന്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

 

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ബോളിവുഡ് താരം ഷാക്കി ഷറോഫ് എന്നിവര്‍ കാമിയോ റോളുകളില്‍ എത്തുന്നു. വിനായകന്‍, രമ്യാ കൃഷ്ണന്‍, വസന്ത് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

സണ്‍ പിചേഴ്‌സാണ് ജയിലര്‍ നിര്‍മിച്ചത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് കാമറ. എഡിറ്റിംഗ് ആര്‍ നിര്‍മല്‍.

 

 

 

 

 

 

OTHER SECTIONS