വമ്പൻ റിലീസിനൊരുങ്ങി 'ജയിലർ'; കേരളത്തിൽ 300-ലധികം തീയേറ്ററുകളിൽ പ്രദർശനം

300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്‌. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിക്കുന്നത്. അതിരാവിലെയുള്ള ഷോസിൽ രജനി ആരാധകരുടെ തൂക്കിയടിയാണ് നടക്കുന്നത്.

author-image
Lekshmi
New Update
വമ്പൻ റിലീസിനൊരുങ്ങി 'ജയിലർ'; കേരളത്തിൽ 300-ലധികം തീയേറ്ററുകളിൽ പ്രദർശനം

നെൽസന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന 'ജയിലർ' ഓഗസ്റ്റ് 10ന് തീയേറ്ററുകളിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്‌. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിക്കുന്നത്. അതിരാവിലെയുള്ള ഷോസിൽ രജനി ആരാധകരുടെ തൂക്കിയടിയാണ് നടക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട തീയേറ്ററുകളിൽ എല്ലാം തന്നെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഹൗസ്ഫുൾ ഷോസായി മാറിയിരിക്കുന്നു. എങ്ങും രജനി ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ് കാഴ്ച. ചിത്രത്തിനായി ഗോകുലം മൂവീസ് ഗംഭീര പ്രൊമോഷനാണ് നടത്തുന്നത്. ഇതിന്റെയും കൂടി ഭാഗമായി ചിത്രത്തിന് കൂടുതൽ ബുക്കിങ്ങുകൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകളും ഹൗസ്ഫുലിലേക്ക് കുതിക്കുന്നു.

മറ്റ് ഭാഷകളിലെ വമ്പൻ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗോകുലം മൂവീസ് എപ്പോഴും മുന്നിൽ ഉണ്ടാകും. പൊന്നിയിൻ സെൽവൻ 1& 2 കേരളത്തിൽ എത്തിച്ചതും ഗോകുലം മൂവീസ് തന്നെയായിരുന്നു. ചിത്രത്തിനായി ഗോകുലം നടത്തിയ പ്രൊമോഷൻസ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. രജനി ചിത്രം പോലെ തന്നെ വിജയുടെ ലിയോയും മലയാളി പ്രേക്ഷകർ കാണുന്നത് ഗോകുലം മൂവീസിലൂടെ എന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

kerala jailer