ജയില്‍ പുള്ളിയായ് ജയം രവി; 'സൈറണ്‍' ന്റെ റിലീസ് പ്രഖ്യാപിച്ചു

ജയം രവി ചിത്രം 'സൈറണ്‍' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 16 ന് തീയറ്ററുകളിലെത്തും.

author-image
anu
New Update
ജയില്‍ പുള്ളിയായ് ജയം രവി; 'സൈറണ്‍' ന്റെ റിലീസ് പ്രഖ്യാപിച്ചു

 

ചെന്നൈ: ജയം രവി ചിത്രം 'സൈറണ്‍' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 16 ന് തീയറ്ററുകളിലെത്തും. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സുജാത വിജയകുമാറാണ്.

ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറിന് പ്രേക്ഷകരില്‍ നിന്നും വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ജയില്‍ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.

ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ് കെ, ചിത്രസംയോജനം: റൂബന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: കദിര്‍ കെ, ആക്ഷന്‍: ദിലിപ് സുബ്ബരയ്യന്‍, കോറിയോഗ്രഫി: ബൃന്ദ, പിആര്‍ഒ: ശബരി.

Latest News movie news jayam ravi