ജോജുവിന്റെ 'പണി 'പൂർത്തിയായി; ആദ്യ സംവിധാന തിളക്കത്തിൽ താരം

കരിയറിൽ ഇരുപത്തിയെട്ട് വർഷത്തെ കരിയറിൽ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ ആവേശത്തിലാണ് താരം

author-image
Greeshma Rakesh
New Update
ജോജുവിന്റെ 'പണി 'പൂർത്തിയായി; ആദ്യ സംവിധാന തിളക്കത്തിൽ താരം

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി.കരിയറിൽ ഇരുപത്തിയെട്ട് വർഷത്തെ കരിയറിൽ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ  ആവേശത്തിലാണ് താരം.

അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും’ ജോജു പറഞ്ഞു.പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പണി'. ഒരു മാസ്, ത്രില്ലർ ചിത്രമാണിത്.

100 ദിവസം വേണ്ടി വന്നു ഷൂട്ടിംഗ് പൂർത്തിയാക്കാൻ തൃശൂരിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്. ജോജു ജോർജ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ താരങ്ങളായ സാഗർ, ജുനൈസ് എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ്സെറ്റർ വിഷ്ണു വിജയ് ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.

 

1995 ൽ ‘മഴവിൽ കൂടാരം’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ നടനാണ് ജോജു ജോർജ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി നല്ല ചിത്രങ്ങൾ.

എന്നാൽ 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ, അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ആ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമാതാവായും മലയാള സിനിമയിൽ തന്റെ പേര് സുവർണ്ണ ലിപികൾ കൊണ്ട് എഴുതി ചേർക്കുകയായിരുന്നു.

pani movie joju george movie news mollywood