/kalakaumudi/media/post_banners/9efc860b9859ceac1aec709f21e57d48be92160721e70973f71d548f76d082b1.jpg)
ജോജു ജോര്‍ജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സംവിധാനം ചെയ്യുന്ന ആന്റണി നവംബറില്‍ തീയേറ്ററുകളിലെത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രമാണിത്.
ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക് പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകളില്‍ സുശീല്‍ കുമാര്‍ അഗര്‍വാള്‍, രജത് അഗര്‍വാള്‍, നിതിന്‍ കുമാര്‍ എന്നിവരും ഗോകുല്‍ വര്‍മ്മ, കൃഷ്ണരാജ് രാജന്‍ എന്നിവരും സഹ നിര്‍മ്മാതാക്കളാകുന്നു. ഷിജോ ജോസഫാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സരിഗമ സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവര്‍ ആയിരുന്നു. അവര്‍ തന്നെ ആണ് ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു.
ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ടീസര്‍ ബുധനാഴ്ച റിലീസ് ചെയ്യും.
രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് അനൂപ് പി ചാക്കോ, വിതരണം ഡ്രീം ബിഗ് ഫിലിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ രാജശേഖര്‍, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഷിജോ ജോസഫ്, പി ആര്‍ ഒ ശബരി. മാര്‍ക്കറ്റിങ്ങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.