വിസ്മയിപ്പിക്കാന്‍ പ്രഭാസ്, കല്‍ക്കി 2898 AD ടീസര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രൊജക്റ്റ് കെ യുടെ ഔദ്യോഗിക ടൈറ്റിലും ഗ്ലിംപ്‌സ് വീഡിയോയും പുറത്തിറങ്ങി. കല്‍ക്കി 2898 AD എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്.

author-image
Web Desk
New Update
വിസ്മയിപ്പിക്കാന്‍ പ്രഭാസ്, കല്‍ക്കി 2898 AD ടീസര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രൊജക്റ്റ് കെ യുടെ ഔദ്യോഗിക ടൈറ്റിലും ഗ്ലിംപ്‌സ് വീഡിയോയും പുറത്തിറങ്ങി. കല്‍ക്കി 2898 AD എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക് കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്‌സ് വീഡിയോയും പുറത്തിറങ്ങിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക് കോണിന്റെ ഭാഗമാവുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്‌സ് വീഡിയോയും ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ കൂടുതല്‍ കൗതുകമുണര്‍ത്തുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉലകനായകന്‍ കമല്‍ ഹാസന്‍, സൂപ്പര്‍സ്റ്റാര്‍ പ്രഭാസ്, ദീപികാ പദുക്കോണ്‍, ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ നാഗ് അശ്വിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ചയോടെയാണ് ജൂലൈ 20ന് കോമിക് കോണില്‍ കല്‍ക്കി 2898 AD ആഘോഷങ്ങള്‍ ആരംഭിച്ചത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രം 2024 ജനുവരി 12 ന് സംക്രാന്തി ആഘോഷവേളയില്‍ തീയറ്ററുകളിലെത്തും. മഹാനടി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനുശേഷം വൈജയന്തി മൂവീസും നാഗ് ആശ്വിനും ഒന്നിക്കുന്ന ചിത്രംകൂടിയാണ് കല്‍ക്കി 2898 AD.

ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമാകാന്‍ കെല്‍പ്പുള്ള ഒരു യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ അനുഭവമായിരിക്കും കല്‍ക്കി 2898 AD എന്നാണ് ഗ്ലിംപ്‌സ് വീഡിയോ നല്‍കുന്ന സൂചന. ഭാരതീയ ഐതിഹ്യങ്ങളെ ആസ്പദമാക്കിയുള്ള സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമാണിത്. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപികാ പദുക്കോണ്‍, ദിശാ പട്ടനി, പശുപതി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

കല്‍ക്കി 2898 AD ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് സ്റ്റോജില്‍കോവിച്ച് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ സംഗീതസംവിധായകന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത്, എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിതിന്‍ സിഹാനി ചൗധരി, കോസ്റ്റ്യൂം ഡിസൈനര്‍ അര്‍ച്ചന റാവു, ഡിജിറ്റല്‍ മീഡിയ പിആര്‍, മാര്‍ക്കറ്റിംഗ് ഹെഡ് പ്രസാദ് ഭീമനാദം, പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ പാര്‍ട്ട്‌നര്‍ സില്ലിമങ്ക്‌സ്.

movie news Prabhas kalki 2898 AD glimpse video