പീരിയോഡിക് ത്രീഡി ചിത്രം കങ്കുവ; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൂര്യയെ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

author-image
Athira
New Update
പീരിയോഡിക് ത്രീഡി ചിത്രം കങ്കുവ; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 

സൂര്യയെ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 350 കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം സുരത്ത ശിവയാണ് സംവിധാനം ചെയ്യുന്നത്.തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കങ്കുവാ' സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്.

38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായികയായി എത്തുന്നത്. വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ബോബി ഡിയോളാണ്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന 'കങ്കുവ'യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്.

വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

news updates Latest News movie news