വിങ്ങി പൊട്ടി തമിഴ് ലോകം;മാരിമുത്തുവിന്റെ വേർപാടിൽ വിഷമിച്ചു കനിഹയും സഹപ്രവർത്തകരും

നടനും സംവിധായകനുമായ ജി. മാരിമുത്തുവിന്റെ അപ്രതീക്ഷിത വേർപാടലിന്റെ വിങ്ങുകയാണ് തമിഴ് സിനിമാ ലോകം. ടെലിവിഷന്‍ സീരിയലായ 'എതിര്‍നീച്ചലി'ന്റെ ഡബ്ബിങ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

author-image
Hiba
New Update

ഇപ്പോഴിതാ അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയ സഹപ്രവർത്തകരുടെ വേദന നിറഞ്ഞ നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

‘എതിർനീച്ചൽ’ എന്ന സീരിയലിന്റെ അണിയ പ്രവർത്തകരെല്ലാം അദ്ദേഹത്തെ കാണുവാനായി ചെന്നൈയിലെ വസതിയിൽ എത്തിയിട്ടുണ്ട്. നടി കനിഹ ഉൾപ്പടെയുള്ളവർ സങ്കടത്താൽ വിങ്ങിപ്പൊട്ടി. കനിഹയും എതിർനീച്ചൽ എന്ന പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.

എതിര്‍ നീച്ചല്‍ എന്ന സീരിയലില്‍ മാരിമുത്തു അവതരിപ്പിച്ചിരുന്ന ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു.

ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.

marimuthu kaniha funeral ethirneerchal