'ലവ് സ്റ്റോറിയാന്‍' സീരീസുമായി കരണ്‍ ജോഹര്‍

ഫെബ്രുവരി 14 പ്രണയ ദിനത്തോടനുബന്ധിച്ച് കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന പുതിയ വെബ് സീരീസ് ലവ് സ്റ്റോറിയാന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

author-image
Athira
New Update
'ലവ് സ്റ്റോറിയാന്‍' സീരീസുമായി കരണ്‍ ജോഹര്‍

ഫെബ്രുവരി 14 പ്രണയ ദിനത്തോടനുബന്ധിച്ച്   കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന പുതിയ വെബ് സീരീസ് ലവ് സ്റ്റോറിയാന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന കഥയാണിത്. കരണ്‍ ജോഹറിനോടൊപ്പം അപൂര്‍വ മേത്ത, സോമെന്‍ മിശ്ര, ധര്‍മറ്റിക് എന്റര്‍ടൈന്‍മെന്റ് ചേര്‍ന്നാണ് ലവ് സ്റ്റോറിയാന്‍ നിര്‍മ്മിക്കുന്നത്.

ആറു ദമ്പതികളുടെ കഥ ആറു സീരീസായാണ് എത്തുന്നത്. മാധ്യമപ്രവത്തകനായിരുന്ന നിലൗഫര്‍ വെങ്കിട്ടരാമന്‍, പ്രിയാ രമണി, സമര്‍ ഹലാര്‍ങ്കര്‍ എന്നിവര്‍് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്ത്യ ലവ് പ്രോജക്റ്റില്‍ എഴുതിയ കഥകളെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മ്മിക്കുന്നത്.

സ്‌നേഹം, പ്രത്യാശ, സന്തോഷം, തടസ്സങ്ങള്‍, മറികടക്കല്‍ എന്നീ വിഷയങ്ങളാണ് സീരീസില്‍ കൈകാര്യം ചെയ്യുന്നത്. സംവിധായകന്‍ വിവേക് സോണി, അര്‍ച്ചന ഫഡ്കെ, കോളിന്‍ ഡികുഞ്ഞ, ഹാര്‍ദിക് മേത്ത, ഷാസിയ ഇഖ്ബാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍.

Latest News movie news movie updates