വ്യത്യസ്ത സസ്‌പെന്‍സ് ത്രില്ലര്‍, കര്‍ത്താവ് ക്രിയ കര്‍മ്മം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കര്‍ത്താവ് ക്രിയ കര്‍മ്മം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

author-image
Web Desk
New Update
വ്യത്യസ്ത സസ്‌പെന്‍സ് ത്രില്ലര്‍, കര്‍ത്താവ് ക്രിയ കര്‍മ്മം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നിരവധി അന്തര്‍ ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച കൊന്നപ്പൂക്കളും മാമ്പഴവും എന്ന സിനിമക്ക് ശേഷം അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കര്‍ത്താവ് ക്രിയ കര്‍മ്മം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

സതീഷ് ഭാസ്‌ക്കര്‍, ഹരിലാല്‍, സൂര്യലാല്‍, അഖില്‍, പ്രണവ്, ഷെമീര്‍, അരുണ്‍, ജ്യോതി മത്യാസ്, ഡോ. റെജി ദിവാകര്‍, ഡോ. വിഷ്ണു കര്‍ത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാര്‍, ബിച്ചു അനീഷ്, ഷേര്‍ലി സജി, നൈനു ഷൈജു, ബേബി മേഘ്‌ന വില്‍സണ്‍, മാസ്റ്റര്‍ നെഹല്‍ വില്‍സണ്‍, മാസ്റ്റര്‍ നിഥിന്‍ മനോജ്, മാസ്റ്റര്‍ ആഷിക് എസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

പതിവ് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ട്രീറ്റ്‌മെന്റാണ് ഈ സിനിമയുടേതെന്ന് സംവിധായകന്‍ അഭിലാഷ് എസ് പറഞ്ഞു.

വില്ലേജ് ടാക്കീസിന്റെ ബാനറില്‍ ശങ്കര്‍ എം കെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിരാം ആര്‍ നാരായണ്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് എബി ചന്ദര്‍, സംഗീതം ക്രിസ്പിന്‍ കുര്യാക്കോസ്, സൗണ്ട് ഡിസൈനിംഗ് ജയദേവന്‍ ഡി, റീ റെക്കോര്‍ഡിങ്ങ് മിക്‌സിംഗ് ശരത് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കുര്യനാട്.

അസോസിയേറ്റ് ഡയറക്ടേഴ്‌സ് അച്ചുബാബു, അര്‍ജുന്‍, ഹരി, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്
സൂര്യജിത്, ബാസ്റ്റിന്‍, അഭിരാം അഭിലാഷ്, ആര്‍ട്ട് ഡയറക്ടര്‍ പാര്‍ത്ഥ സാരഥി, അസോസിയേറ്റ് എഡിറ്റര്‍ അക്ഷയ്, മേക്കപ്പ് അഖില്‍ ദത്തന്‍, ക്യാമറ അസിസ്റ്റന്റ്‌സ് ദേവ് വിനായക്, രാജീവ്, ഡിസൈന്‍സ് വിഷ്ണു നായര്‍, ടൈറ്റില്‍ ഡിസൈന്‍ രാഹുല്‍ രാധാകൃഷ്ണന്‍, സബ് ടൈറ്റില്‍സ് അമിത് മാത്യു, പി ആര്‍ ഓ
എ എസ് ദിനേശ്.

movie malayalam movie movie news karthav karmam kriya