കുട്ടികളുണ്ടാകാത്ത ഗ്രാമത്തിന്റെ കഥ, കാത്ത് കാത്തൊരു കല്യാണം തിയേറ്ററിലേക്ക്

By Web Desk.05 12 2023

imran-azhar

 

 

ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാത്ത് കാത്തൊരു കല്യാണം. 15 ന് ചിത്രം റിലീസ് ചെയ്യും. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

 

ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നിവയില്‍ ബാലതാരമായി എത്തിയ യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണിത്.

 

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ക്രിസ്റ്റി ബിന്നെറ്റാണ് നായിക. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകര്‍, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂര്‍,
രതീഷ് കല്ലറ, അരുണ്‍ ബെല്ലന്റ്, കണ്ണന്‍ സാഗര്‍, പുത്തില്ലം ഭാസി, ലോനപ്പന്‍ കുട്ടനാട്, സോജപ്പന്‍ കാവാലം, മനോജ് കാര്‍ത്യ, പ്രകാശ് ചാക്കാല, സിനിമോള്‍ ജിനേഷ്, ജിന്‍സി ചിന്നപ്പന്‍, റോസ്, ആന്‍സി, ദിവ്യ ശ്രീധര്‍, നയന, അലീന സാജന്‍, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീന്‍ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിന്‍, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

 

കഥ, ക്യാമറ ജയിന്‍ ക്രിസ്റ്റഫര്‍, എഡിറ്റിംഗ് വിജില്‍ എഫ്എക്‌സ്. കളറിസ്റ്റ് വിജയകുമാര്‍, സ്റ്റുഡിയോ ബോര്‍ക്കിഡ് മീഡിയ, മ്യൂസിക് മധുലാല്‍ ശങ്കര്‍, ഗാനരചന സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി, ഗായകര്‍ അരവിന്ദ് വേണുഗോപാല്‍, സജി, പാര്‍വതി, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ റോഷന്‍ മാത്യു റോബി, ആര്‍ട്ട് ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് രതീഷ് രവി, കൊറിയോഗ്രാഫര്‍ സംഗീത്, വസ്ത്രാലങ്കാരം മധു ഏഴംകുളം.

 

അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടര്‍സ് വിനോദ് വെളിയനാട്, സുഭാഷ് ചവറ, അസോസിയേറ്റ് ക്യാമറാമാന്‍ ഋഷി രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മഹേഷ്, ഫിനാന്‍സ് മാനേജര്‍ ഹരിപ്രസാദ്, പി.ആര്‍.ഒ പി.ആര്‍.സുമേരന്‍. സ്റ്റില്‍സ് കുമാര്‍ എംപി, ഡിസൈന്‍ സന മീഡിയ.

 

 

 

OTHER SECTIONS