By Lekshmi.17 07 2023
ബോളിവുഡ് താരം കത്രീന കെയ്ഫിന്റെ പിറന്നാള്‍ ആഘോഷമാക്കി ഭര്‍ത്താവും നടനുമായ വിക്കി കൗശല്‍. മാലി ദ്വീപിലായിരുന്നു പിറന്നാള്‍ ആഘോഷം. മാലി ദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ വിക്കി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
കത്രീനയുടെ സഹോദരന്‍ സെബാസ്റ്റിയന്‍ ലോറെന്റ് മിഷേലും സഹോദരി ഇസെബെല്ലെ കെയ്ഫും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു. 2021 ല്‍ നടന്‍ വിക്കി കൗശലുമായി വിവാഹം. 40 വയസ്സ് പിന്നിടുമ്പോഴും ഇന്ത്യന്‍ സിനിമാരംഗത്ത് സജീവമാണ് താരം.
1983 ജൂലൈ 16ന് ഹോങ്കോങ്ങിലായിരുന്നു കത്രീന കൈഫിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ മോഡലിങ്ങിലെത്തിയ കത്രീന കൈഫ് 2003 ല്‍ ബൂം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 2005ല്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച മെനെ പ്യാര്‍ ക്യൂം കിയ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായി.
ബോളിവുഡിലെ ഏറ്റവും മികച്ച നര്‍ത്തകിമാരില്‍ ഒരാളെന്ന വിശേഷണവും താരം സ്വന്തമാക്കി. കത്രീന ചുവട് വച്ച ഷീലാ കി ജവാനി, ചിക്‌നി ചമേലി തുടങ്ങിയ ഗാനരംഗങ്ങള്‍ ഇന്ത്യയാകെ തരംഗം സൃഷ്ടിച്ചു. താരത്തിന്റെ പുറത്തുവരാനുള്ള പുതിയ ചിത്രങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.