വരുണ്‍ ധവാനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി കീര്‍ത്തി സുരേഷ് ; വൈറലായി വിഡിയോ

By Web desk.24 09 2023

imran-azhar

ബോളിവുഡ് നടന്‍ വരുണ്‍ ധവാനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങുന്ന കീര്‍ത്തി സുരേഷിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കീര്‍ത്തി ഇപ്പോള്‍ മുംബൈലാണ്. ഷൂട്ടിങ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇരുവരും ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ പാപ്പരാസികളാണ് വിഡിയോ പകര്‍ത്തിയത്.  ഓട്ടോയില്‍ യാത്ര ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വരുണ്‍ ധവാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി.


2019 ല്‍ ജീവയെ നായകനാക്കി 'കീ' എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറ്റ്‌ലി ചിത്രമായ 'തെരി'യുടെ ഹിന്ദി റീമേക്ക് ആണ് ഈ സിനിമയെന്നും റിപ്പോര്‍ട്ടുണ്ട്. വിഡി 18 എന്നാണ് താല്‍ക്കാലികമായി ചിത്രത്തിനു പേര് നല്‍കിയിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം മേയില്‍ തിയറ്ററുകളിലെത്തും.

OTHER SECTIONS