/kalakaumudi/media/post_banners/5eb1f2fc949f971dcf652971a51a726c68d56d440d5772f96c9512ff8033f2a0.jpg)
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 'കേരളീയം 2023' ന്റെ ഭാഗമായി മലയാള സിനിമകള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്രമേള നവംബര്‍ 2 മുതല്‍. കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ കൈരളി, ശ്രീ, നിള, കലാഭവന്‍ തിയേറ്ററുകളിലാണ് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന മേള നടക്കുന്നത്.
രാവിലെ 9:30 ഓടെ പ്രദര്‍ശനം തുടങ്ങും. ഒരു ദിവസം 4 പ്രദര്‍ശനങ്ങളാണ് ഒരു തിയേറ്ററില്‍ ഉണ്ടാവുക.മേളയ്ക്ക് പ്രവേശനം സൗജന്യമാണ്. 90 ലധികം മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇതില്‍ ഡിജിറ്റല്‍ റെസ്റ്റോറേഷന്‍ ചെയ്ത 5 ചിത്രങ്ങളുമുണ്ട്.ഓളവും തീരവും, യവനിക, വാസ്തുഹാര, തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങളുടെ ശബ്ദവും ദൃശ്യങ്ങളും മെച്ചപ്പെടുത്തിയതിന് ശേഷമുള്ള പ്രിന്റുകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ക്ലാസിക് ചിത്രങ്ങള്‍, ജനപ്രിയ ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, സ്ത്രീപക്ഷ ചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം നടക്കുന്നത്.