/kalakaumudi/media/post_banners/ae701c7918043191d22948dbc5ef311e34d5ef10c4e1ac0ce2330a74fafc7f4e.jpg)
കുഞ്ചാക്കോ ബോബന്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു ചാക്കോച്ചന്റെ വന്ദേഭാരത് യാത്ര. ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തിലും പങ്കെടുക്കാനാണ് താരം കണ്ണൂരില്‍ എത്തിയത്. അതിനുശേഷമാണ് ട്രെയിനില്‍ കൊച്ചിയിലേക്ക് മടങ്ങിയത്.
പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷനു വേണ്ടിയാണ് ചാക്കോച്ചന്‍ കൊച്ചിയിലേക്ക് തിരക്കിട്ട് എത്തിയത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. വേറിട്ട ഗെറ്റപ്പിലാണ് ചാക്കോച്ചന്‍ ഈ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറില്‍ പ്രത്യക്ഷപ്പെടുന്നത്. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ടിനു പാപ്പച്ചന്‍. മനോജ് കെ.യു, സംഗീത, സജിന്‍ ഗോപു, അനുരൂപ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
നടനും സംവിധായകനുമായ ജോയ് മാത്യു ആണ് തിരക്കഥ. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയത്. കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.