/kalakaumudi/media/post_banners/9b5121c8d48e536357f346df1e30ba9b53970f16ee2b241d39e4134e30cc2ec5.jpg)
ഇസ്രയ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗ്ര്‍ര്‍ര്‍... ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ സിനിഹോളിക്‌സ് ആണ്.
സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ഗ്ര്‍ര്‍ര്‍...ന്റെ പ്രത്യേകതയാണ്.
ഛായാഗ്രഹണം ജയേഷ് നായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മിഥുന്‍ എബ്രഹാം, ദിനേഷ് എസ് ദേവന്‍, സനു കിളിമാനൂര്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, സംഗീതം, പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്, കലാസംവിധാനം രഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, വിഎഫ്എക്‌സ് എഗ് വൈറ്റ് വിഎഫ്എക്‌സ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, അധിക ഡയലോഗുകള്‍ ആര്‍ജെ മുരുകന്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആല്‍വിന്‍ ഹെന്റി, മിറാഷ് ഖാന്‍, വരികള്‍ വൈശാഖ് സുഗുണന്‍, ഡിസൈന്‍ ഇല്യുമിനാര്‍ട്ടിസ്റ്റ്, പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍മാര്‍ക്കറ്റിങ്ങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.