കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന പുതിയ ചിത്രം 'ഗ്ർർർ' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലവും ചുറ്റുപാടും എന്താണെന്ന കൗതുകത്തിലാണ് പ്രേക്ഷകരും.

author-image
Greeshma Rakesh
New Update
കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന പുതിയ ചിത്രം 'ഗ്ർർർ' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എസ്ര'യ്ക്ക് ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗ്ർർർ...'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ്. സിനിഹോളിക്സ് ആണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലവും ചുറ്റുപാടും എന്താണെന്ന കൗതുകത്തിലാണ് പ്രേക്ഷകരും. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോൾ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്സ് : എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അധിക ഡയലോഗുകൾ: ആർജെ മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആൽവിൻ ഹെൻറി, മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ്ങ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സ്.

grrr movie first look poster kunjacko boban suraj venjaramoodu