By Hiba .10 09 2023
തമിഴ് സിനിമ-സീരിയല്‍ രംഗത്തെ നിറസാന്നിധ്യമായിരുന്ന നടനാണ് മാരിമുത്തു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഉറ്റവരും ഉടയവരും മുക്തരായിട്ടില്ല. ജയിലര്‍ സിനിമയില്‍ വിനായകന്റെ വലംകൈ ആയി സ്‌ക്രീനില്‍ എത്തിയ അദ്ദേഹത്തിന്റെ വിയോഗം മലയാളികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
എതിര്‍ നീച്ചല്‍ എന്ന സീരിയലിനു വേണ്ടി ഡബ്ബ് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മാരിമുത്തുവിന്റെ ജീവനെടുത്തത്. ഇപ്പോഴിതാ അദ്ദേഹം അവസാനമായി ഡബ്ബ് ചെയ്ത ഡയലോഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സീരിയലില്‍ നെഞ്ചില്‍ കൈ വച്ച്, 'അപ്പഴപ്പോള്‍ നെഞ്ചില്‍ വേദന വരുന്നുണ്ട്. ശരീരത്തിലെ വേദനയാണോ മനസിലെ വേദനായാണോ എന്നെനിക്കറിയില്ല. എനിക്കെന്തോ ആപത്ത് വരുന്നത് പോലെ തോന്നുന്നു. എന്തോ സംഭവിക്കും എന്ന ഭയം പോലെ' എന്നാണ് മാരിമുത്തു പറഞ്ഞ ആ ഡലോഗ്. അറംപറ്റിയതു പോലെ ആ വാക്കുകള്‍ ഫലിക്കുകയും ചെയ്തു.