ഗോകുല്‍ സുരേഷിന് പിന്നാലെ നെഗറ്റീവ് കമന്റിന് മറുപടിയുമായി മാധവ് സുരേഷ്. ദുല്‍ഖര്‍ സല്‍മാനും സഹോദരന്‍ ഗോകുല്‍ സുരേഷിനുമൊപ്പമുള്ള ചിത്രത്തിനു പരിഹാസ കമന്റിന് മറുപടിയുമായി മാധവ് സുരേഷ്. ലെഗസി (പാരമ്പര്യം) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റിനാണ് ഇത് പാരമ്പര്യമല്ലെന്നും നെപ്പോട്ടിസമാണെന്ന (സ്വജനപക്ഷപാതം) കമന്റ് വന്നത്.''സ്വജനപക്ഷപാതം, മറ്റേതു തൊഴില്‍ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ അവസരങ്ങള്‍ ഉണ്ടാക്കും. നമുക്ക് നോക്കാം'' എന്നായിരുന്നു മാധവിന്റെ മറുപടി കമന്റ്. മാധവിന്റെ കമന്റിനെ നിരവധിപേര്‍ അനുകൂലിച്ചുകൊണ്ട് കമന്റ്‌സിട്ടിരുന്നു.
നേരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന്റെ വിമര്‍ശന പോസ്റ്റിനു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടിയും വൈറലായിരുന്നു. സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നരേന്ദ്ര മോദിയെ മോഹന്‍ലാല്‍ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശീതള്‍ ശ്യാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.
പരിഹാസ കമന്റിന് മറുപടിയുമായി മാധവ് സുരേഷ്
ഗോകുല്‍ സുരേഷിന് പിന്നാലെ നെഗറ്റീവ് കമന്റിന് മറുപടിയുമായി മാധവ് സുരേഷ്.