'ജൂഹി ചൗളയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു'; വെളിപ്പെടുത്തി മാധവന്‍

By web desk.24 11 2023

imran-azhar

 

ചെന്നൈ: ഏറെ ആരാധകരുള്ള താരമാണ് തമിഴ് സൂപ്പര്‍ താരം ആര്‍. മാധവന്‍. കഴിഞ്ഞ ദിവസം മാധവന്‍ ഒരഭിമുഖത്തില്‍ പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

 

ബോളിവുഡ് നടി ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മാധവന്‍.

 

'1988ല്‍ റിലീസായ 'ഖയാമത്ത് സെ ഖയാമത്ത് തക്ക് ' എന്ന സിനിമയില്‍ ജൂഹിയെ കണ്ടതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായത്. അക്കാര്യം അമ്മയോട് പറയുകയും ചെയ്തു.' എന്ന് താരം തുറന്നു പറഞ്ഞു.

 

ഇരുവരും അഭിനയിക്കുന്ന 'ദ് റെയില്‍വേ മെന്‍' എന്ന സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സീരീസില്‍ തന്റെ ഭാഗം ചിത്രീകരിച്ച ശേഷം ജൂഹിയുടേത് ചിത്രീകരിച്ചതിനാല്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നില്ലെന്നും താരം വ്യക്തമാക്കി.

 

 

 

OTHER SECTIONS