/kalakaumudi/media/post_banners/4b4bcaf4cbce34aa851f1ecd8353a2b2dae7df13b0fd4620cc43f70e4b9d8929.jpg)
ഹൈദരാബാദ്: തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ആവേശം നിറച്ച് ഗുണ്ടുര്‍കാരം. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മഹേഷ് ബാബു നായകനായി എത്തിയ ചിത്രമായിരുന്നു ഗുണ്ടുര്‍ കാരം. മഹേഷ് ബാബുവിന്റേതായി എത്തുന്ന സിനിമകള്‍ക്കെല്ലാം തെലുങ്കു പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ത്രിവിക്രം ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിലെ നായക കഥാപാത്രത്തിനായി മഹേഷ് ബാബു വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് താരം കുറഞ്ഞ പ്രതിഫലം വാങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാധാരണ ഒരു സിനിമയ്ക്കായി താരത്തിന് ലഭിക്കുന്ന പ്രതിഫലം ഏകദേശം 70 കോടിയോളം രൂപയാണ്. എന്നാല്‍ ഗുണ്ടുര്‍ കാരത്തിനായി 50 കോടി രൂപയോളമാണ് മഹേഷ് ബാബു പ്രതിഫലമായി സ്വീകരിച്ചത് എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം തന്നെ ഗുണ്ടുര്‍ കാരം 50 കോടി രൂപയില്‍ അധികം നേടി എന്നുമാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. എന്തായാലും ഗുണ്ടുര്‍ കാരം വമ്പന്‍ ഹിറ്റായി മാറുമെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.
രമ്യാ കൃഷ്ണന്‍, ജയറാം, ജഗപതി ബാബു, രഘു ബാബു, മഹേഷ് അചന്ത, പ്രകാശ് രാജ്, ബ്രഹ്‌മാനന്ദം, ശ്രീലീല, മീനാക്ഷി ചൗധരി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പി എസ് വിനോദാണ്. സംഗീത സംവിധാനം എസ് തമന്‍. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം റിലീസിന് മുമ്പ് തന്നെ വന്‍ ഹിറ്റായിരുന്നു.
യുഎ സര്‍ട്ടിഫിക്കറ്റാണ് ഗുണ്ടുര്‍ കാരം സിനിമയ്ക്ക് ലഭിച്ചത്. കട്ടുകളൊന്നുമില്ലാതെയാണ് ഗുണ്ടുര്‍ കാരം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 159 മിനിറ്റാണ് മഹേഷ് ബാബു ചിത്രത്തിന്റെ ദൈര്‍ഘ്യം. തിരക്കഥ രചിച്ചിരിക്കുന്നതും ത്രിവിക്രം ശ്രീനിവാസാണ്.