'പോര് കഴിഞ്ഞുപോകുമ്പോള്‍ അമ്മയ്ക്ക് കുത്തിപ്പിടിക്കാന്‍ മകന്റെ നട്ടെല്ലൂരി തരാം!'

കേളു മല്ലന്‍, മാങ്ങോട്ടു മല്ലന്‍, മെക്കാളെ മഹാരാജ്, ലേഡി മെക്കാളെ, ചമതകന്‍ തുടങ്ങിയ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് പുതിയ ടീസര്‍.

author-image
Web Desk
New Update
'പോര് കഴിഞ്ഞുപോകുമ്പോള്‍ അമ്മയ്ക്ക് കുത്തിപ്പിടിക്കാന്‍ മകന്റെ നട്ടെല്ലൂരി തരാം!'

 

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് ടീസര്‍ എത്തി. കേളു മല്ലന്‍, മാങ്ങോട്ടു മല്ലന്‍, മെക്കാളെ മഹാരാജ്, ലേഡി മെക്കാളെ, ചമതകന്‍ തുടങ്ങിയ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് പുതിയ ടീസര്‍. ചിത്രം ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും.

ഫാന്റസി ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീഖ് ആണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ആര്‍എഫ്ടി ഫിലിംസ് ആണ് യൂറോപ്പിലും യുകെയിലും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ജിസിസി രാജ്യങ്ങള്‍ കൂടാതെ വിദേശത്ത് 59 രാജ്യങ്ങളിലാണ് ചിത്രം എത്തുന്നത്. ജിസിസി കൂടി കൂട്ടിയാല്‍ എണ്ണം 65 ആകും. പ്രീ ബുക്കിങ്ങില്‍ നിന്നായി വാലിബന്‍ 5 കോടി നേടിക്കഴിഞ്ഞു.

mohanlal Lijo Jose pellissery Malaikottai vaaliban