മലൈക്കോട്ടൈ വാലിബന്‍; മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസ്

വലിയ വിജയ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്‍, 35 ഓളം യൂറോപ്യന്‍ രാജ്യങ്ങളിലാണ് റിലീസിനൊരുങ്ങുന്നത്.

author-image
Athira
New Update
മലൈക്കോട്ടൈ വാലിബന്‍; മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസ്

വലിയ വിജയ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്‍, 35 ഓളം യൂറോപ്യന്‍ രാജ്യങ്ങളിലാണ് റിലീസിനൊരുങ്ങുന്നത്. ജനുവരി 25 മുതല്‍ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന സിനിമയെ ആര്‍ എഫ് ടി ഫിലിംസ് ആണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി ലഭിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡ് സ്‌ക്രീന്‍ കൗണ്ടും മലൈക്കോട്ടൈ വലിബന്റെ പേരിലായിരിക്കും. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബന്‍ യുകെയില്‍ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയില്‍ ഒരുക്കിയിട്ടുണ്ട്.

Latest News movie news movie updates