മെസ്സിയുടെ ചിത്രം പച്ചകുത്തി മാളവിക ജയറാം

ഓമനിച്ചു വളര്‍ത്തിയ വളര്‍ത്തുനായയുടെ ചിത്രം കയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് മാളവിക ജയറാം.

author-image
Lekshmi
New Update
മെസ്സിയുടെ ചിത്രം പച്ചകുത്തി മാളവിക ജയറാം

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് വളര്‍ത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് മാളവിക സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും നീണ്ട കുറിപ്പും പങ്കുവച്ചത്. ഒരിക്കലും നിന്നെ വിട്ടുപിരിഞ്ഞു പോകില്ല എന്നായിരുന്നു അന്ന് മാളവിക എഴുതിയിരുന്നത്. മെസ്സിയോടൊപ്പമുള്ള നിരവധി ചിത്രങ്ങളും മാളവിക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഓമനിച്ചു വളര്‍ത്തിയ വളര്‍ത്തുനായയുടെ ചിത്രം കയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് മാളവിക ജയറാം.

മെസ്സിയോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് മാളവിക. വളര്‍ത്തുനായ മെസ്സിയുടെ ഓര്‍മകള്‍ എപ്പോഴും തന്നോടൊപ്പം നിലനില്‍ക്കാനായി മെസ്സിയുടെ ചിത്രമാണ് മാളവിക സ്വന്തം കയ്യില്‍ പച്ച കുത്തിയിരിക്കുന്നത്. മെസ്സിയുടെ ജനനദിവസവും മാളവിക കയ്യില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ മരണദിവസത്തിനു പകരം ഇന്‍ഫിനിറ്റിയുടെ ചിഹ്നമാണ് കയ്യില്‍ പച്ചകുത്തിയത്. വീട്ടിലെ ഒരംഗത്തെപ്പോലെ വര്‍ഷങ്ങളായി ഒപ്പമുണ്ടായിരുന്ന വളര്‍ത്തുനായയുടെ വിയോഗത്തില്‍ ജയറാമും പാര്‍വതിയും കാളിദാസനും കുറിപ്പുകള്‍ പങ്കുവച്ചിരുന്നു.

malavika jayaram messy