ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

മലയാളികളുടെ പ്രിയ താരം ജയറാമിന്റെ മകള്‍ മാളവിക ജയറാം സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍.

author-image
Web Desk
New Update
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

ചെന്നൈ: മലയാളികളുടെ പ്രിയ താരം ജയറാമിന്റെ മകള്‍ മാളവിക ജയറാം സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍. അഭിനയത്തിലേക്ക് മാളവിക ഇതുവരെയും ചുവടുവച്ചിട്ടില്ല എങ്കിലും സമൂഹ മാധ്യമത്തില്‍ നിരവധി ആരാധകരാണ് ഈ താരപുത്രിയ്ക്കുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ സജീവമായ മാളവിക കഴിഞ്ഞ ദിവസം പങ്ക് വച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 3.15 ഫോളോവേര്‍സ് ഉളള മാളവിക അടുത്തിടയാണ് താന്‍ പ്രണയത്തിലാണെന്ന സൂചനകള്‍ നല്‍കിയത്. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായും കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു.

പിന്നാലെ ആരാണ് കാമുകന്‍ സിനിമ രംഗത്തുള്ള വ്യക്തിയാണോ എന്ന രീതിയിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇപ്പോഴിത ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മാളവിക. കാമുകനാണെന്ന് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മാളവിക കുറിച്ചിരിക്കുന്ന വാക്കുകളില്‍ നിന്നും അയാള്‍ തന്നെയാണ് ആളെന്ന് ഉറപ്പിക്കാം എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. 'എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ് മാളവിക ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്.

നേരത്തെ മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാര്‍വതിയും കുറിച്ച കമന്റുകളും വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്ന് കാളിദാസും ചക്കിക്കുട്ടാ എന്ന് പാര്‍വതിയും ചിത്രത്തിന് കമന്റ് ചെയ്തിരുന്നു.

സിനിമയിലേക്ക് ചുവടുവച്ചിട്ടില്ലെങ്കിലും അടുത്തിടെ ചില പരസ്യങ്ങളില്‍ മാളവിക അഭിനയിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം വ്യൂ ഈ വീഡിയോ നേടിയിട്ടുണ്ട്. നടന്‍ അശോക് സെല്‍വനായിരുന്നു മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയിരുന്നത്.

 

Latest News malavika jayaram movie news