കാളിദാസിന്റെ വിവാഹ നിശ്ചയം; ഭാവിവരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവിക

By Web Desk.12 11 2023

imran-azhar

 

 


കാളിദാസ് ജയറാം, താരിണി കലിംഗരായര്‍ വിവാഹനിശ്ചയത്തില്‍ മാളവിക ജയറാമിന്റെ ഭാവിവരനും. ഭാവിവരനൊപ്പമുള്ള ചിത്രം മാളവിക തന്നെയാണ് പങ്കുവച്ചത്. തന്റെ പ്രണയത്തെ കുറിച്ച് നേരത്തെ മാളവിക വെളിപ്പെടുത്തിയിരുന്നു. പ്രണയിക്കുന്നയാളിന്റെ പേരും മറ്റു വിവരങ്ങളും പങ്കുവച്ചിട്ടില്ല. പ്രിയപ്പെട്ടവന്റെ പിറന്നാള്‍ ദിനത്തിലാണ് ആശംസകള്‍ നേര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള ചിത്രം മാളവിക പങ്കുവച്ചത്.

 

 

കാളിദാസ് ജയറാമിനും മോഡല്‍ താരിണി കലിംഗരായരുടെയും വിവാഹ നിശ്ചയം ചെന്നൈയില്‍ വച്ചായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു.

 

 

ഒരു പൊതുവേദിയില്‍ താരിണിയുമായുള്ള വിവാഹ വിവരം കാളിദാസ് വെളിപ്പെടുത്തിയത്. മാത്രമല്ല, ആ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് താരിണിയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു.

 

 

കഴിഞ്ഞ വര്‍ഷമാണ് താരിണിയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ കാളിദാസ് പങ്കുവച്ചത്. ഇരുപത്തിനാലുകാരിയായ താരിണി നീലഗിരി സ്വദേശിയാണ്.

 

 

OTHER SECTIONS