നിലപാട് വ്യക്തമാക്കി താരങ്ങള്‍; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് 'പാര്‍വതി തിരുവോത്ത്', 'റിമ കല്ലിങ്കല്‍', 'ആഷിഖ് അബു'

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് സംവിധായകന്‍ ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍.

author-image
Athira
New Update
നിലപാട് വ്യക്തമാക്കി താരങ്ങള്‍; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് 'പാര്‍വതി തിരുവോത്ത്', 'റിമ കല്ലിങ്കല്‍', 'ആഷിഖ് അബു'

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് സംവിധായകന്‍ ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കവെയാണ് മൂവരും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

നമ്മുടെ ഇന്ത്യ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണു പാര്‍വതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 'ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്നു ആഷിഖ് അബുവും 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു.

താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍നിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നും പുറത്തുമായി ആകെ 8000 പേര്‍ക്കാണു ചടങ്ങിലേക്കു ക്ഷണം.

news updates Latest News movie news