ഷൈന്‍ ടോമിന്റെ 'അടി' ഇനി ഒടിടിയില്‍

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ ചിത്രം 'അടി' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

author-image
anu
New Update
ഷൈന്‍ ടോമിന്റെ 'അടി' ഇനി ഒടിടിയില്‍

 

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ ചിത്രം 'അടി' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ വിഷു റിലീസ് ആയി ഏപ്രില്‍ 14 നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങല്‍ കൈകാര്യം ചെയ്യുന്നുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് അടി.

രതീഷ് രവിയുടേതാണ് തിരക്കഥ. 96 ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, കലാസംവിധാനം സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആര്‍. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.

Latest News movie news