വര്‍ത്തമാന കാലത്തിന്റെ നേര്‍ക്കാഴ്ച, അന്താരാഷ്ട്ര ശ്രദ്ധ നേടി ലാ ടൊമാറ്റിന

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിനാ വിദേശ ചലച്ചിത്ര മേളകളിലേക്ക്.

author-image
Web Desk
New Update
വര്‍ത്തമാന കാലത്തിന്റെ നേര്‍ക്കാഴ്ച, അന്താരാഷ്ട്ര ശ്രദ്ധ നേടി ലാ ടൊമാറ്റിന

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിനാ വിദേശ ചലച്ചിത്ര മേളകളിലേക്ക്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൊളംബിയ, കുസ്‌കോ അണ്ടര്‍ ഗ്രൗണ്ട് സിനിമാ ഫെസ്റ്റിവല്‍ പെറു, ഹോങ്കോങ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ തുടങ്ങിയ മൂന്നു വിദേശ ഫിലിം ഫെസ്റ്റിവെല്ലുകളിലേക്കാണ് ചിത്രത്തെ തിരഞ്ഞെടുത്തത്.

ഒരു യൂടൂബ് ചാനല്‍ നടത്തി സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ
വര്‍ത്തമാന കാല നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ
രമേഷ് രാജശേഖരന്‍, മരിയ തോപ്‌സണ്‍ ലണ്ടന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാല്‍ നിര്‍വ്വഹിക്കുന്നു. ഡോ. ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികള്‍ക്ക് അര്‍ജുന്‍ വി അക്ഷയ സംഗീതം പകരുന്നു.

എഡിറ്റര്‍ വേണുഗോപാല്‍, കല ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ് പട്ടണം ഷാ, സ്റ്റില്‍സ് നരേന്ദ്രന്‍ കൂടാല്‍, ഡിസൈന്‍സ് ദിലീപ് ദാസ്, സൗണ്ട് കൃഷ്ണനുണ്ണി, ഗ്രാഫിക്‌സ് മജു അന്‍വര്‍, കളറിസ്റ്റ് യുഗേന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ, പി ആര്‍ ഒ എ എസ് ദിനേശ്.

 

movie film festival malayalam movie movie news la tomatina