ഫീല്‍ ഗുഡ് കുടുംബ ചിത്രം, ഒറ്റമരം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സൂര്യ ഇവന്റ് ടീമിന്റെ ബാനറില്‍ ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റമരം. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സംവിധായകന്‍ ജോഷി മാത്യു റിലീസ് ചെയ്തു.

author-image
Web Desk
New Update
ഫീല്‍ ഗുഡ് കുടുംബ ചിത്രം, ഒറ്റമരം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സൂര്യ ഇവന്റ് ടീമിന്റെ ബാനറില്‍ ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റമരം. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സംവിധായകന്‍ ജോഷി മാത്യു റിലീസ് ചെയ്തു. കുടുംബ ബന്ധങ്ങളിലെ അകം പുറം കാഴ്ചകള്‍ അനാവരണം ചെയ്യുന്ന ഒറ്റമരം കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള ഫീല്‍ ഗുഡ് ചിത്രമാണ്.

ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനില്‍ എ സക്കറിയ, പി ആര്‍ ഹരിലാല്‍, മുന്‍ഷി രഞ്ജിത്ത്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടന്‍, സുരേഷ് കുറുപ്പ്, ലക്ഷ്മി സുരേഷ്, കോട്ടയം പുരുഷന്‍, സോമു മാത്യു, ഡോ. അനീസ് മുസ്തഫ, ഡോ. ജീമോള്‍, മനോജ് തിരുമംഗലം, സിങ്കല്‍ തന്മയ, മഹേഷ് ആര്‍ കണ്ണന്‍, മാസ്റ്റര്‍ മര്‍ഫി, കുമാരി ദേവിക തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ക്യാമറ രാജേഷ് പീറ്റര്‍, ചീഫ് അസോസിയേറ്റ് വിനോജ് നാരായണന്‍, എഡിറ്റര്‍ സോബി എഡിറ്റ് ലൈന്‍, മ്യൂസിക് ആന്‍ഡ് ഒറിജിനല്‍ സ്‌കോര്‍ വിശ്വജിത് സി ടി, സൗണ്ട് ഡിസൈന്‍ ആനന്ദ് ബാബു, ലിറിക്സ് നിധിഷ് നടേരി, വിനു ശ്രീലകം, കളറിസ്റ്റ് മുത്തുരാജ്, ആര്‍ട്ട് ലക്ഷ്മണ്‍ മാലം, വസ്ത്രാലങ്കാരം നിയാസ് പാരി, മേക്കപ്പ് രാജേഷ് ജയന്‍, സ്റ്റില്‍സ് മുകേഷ് ചമ്പക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി മയനൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് കുന്നേപ്പറമ്പില്‍, ലൊക്കേഷന്‍ മാനേജര്‍ റോയ് വര്‍ഗീസ്, പി ആര്‍ ഓ ഹസീന ഹസി.

movie malayalam movie movie news first look poster